യുവതിയെ കുത്തിയയാൾ പിടിയിൽ

കളമശ്ശേരി: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി കുത്തിപ്പരിക്കേൽപിച്ചയാളെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി കിഴക്കഞ്ചേരി കോലഞ്ചിറ പുത്തനാക്കയം സതീഷ് കുമാറിനെയാണ് (36) പിടികൂടിയത്. ഇടപ്പള്ളി മാളിൽനിന്ന്​ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവെ പെരുമ്പാവൂർ സ്വദേശിനിയായ യുവതിയെയാണ് വട്ടേക്കുന്നം തുരങ്കപാതക്ക് സമീപം വെച്ച് ഞായറാഴ്ച രാത്രി 8.15ഓടെ തടഞ്ഞുനിർത്തി ആക്രമിച്ചത്. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ യുവാവിനെ കൈയോടെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പുറത്ത് കുത്തേറ്റ യുവതിയെ പത്തടിപ്പാലം കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകശ്രമത്തിനും സ്ത്രീകൾക്ക് നേരെയുള്ള ആക്രമണത്തിനും കേസെടുത്തതായി പൊലീസ് പറഞ്ഞു. EC KALA 4 SADEESHKUMAR സതീഷ് കുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.