റെയിൽവേക്കുവേണ്ടി പുതിയ യന്ത്രവുമായി എച്ച്​.എം.ടി

കളമശ്ശേരി: റെയിൽവേക്ക്​ ആവശ്യമായ ഇരുമ്പുചക്രങ്ങൾ നിർമിക്കുന്നതിന്​ കമ്പ്യൂട്ടർ നിയന്ത്രിത ഹെവി ഡ്യൂട്ടി ലെയ്ത്ത്​ എച്ച്.എം.ടി നിർമിച്ചു വിപണനത്തിനു തയാറാക്കി. രണ്ടുവർഷമായി എച്ച്​.എം.ടിയിലെ വിദഗ്ധരായ എൻജിനീയർമാരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ടീമാണ് യന്ത്രം വികസിപ്പിച്ചത്. റെയിൽവേക്കാവശ്യമായ വീൽ ആക്സിൽ ഉണ്ടാക്കാനുള്ള വൻകിട കമ്പ്യൂട്ടർ നിയന്ത്രിതയന്ത്രവും എച്ച്​.എം.ടി കളമശ്ശേരി യൂനിറ്റ് നിർമിച്ചു നൽകുന്നുണ്ട്. റെയിൽ ബോഗികളിൽ ഘടിപ്പിച്ച വീലുകൾ കാലപ്പഴക്കത്തിൽ വരുന്ന തേയ്മാനം പരിഹരിച്ചു റെയിൽ ബോഗികളിൽനിന്ന്​ അഴിച്ചുമാറ്റാതെതന്നെ പുതുക്കിപ്പണിയുന്നതിന് ആവശ്യമായ അണ്ടർഫ്ലോർ ലെയ്ത്തി‍ൻെറ നിർമാണത്തിനും എച്ച്​.എം.ടി തയാറെടുക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. ജനറൽ മാനേജർ എസ്. ബാലമുരുകേശൻ അധ്യക്ഷത വഹിച്ചു. എച്ച്​.എം.ടി യൂനിറ്റ് ചീഫ് പി.എസ്. സുരേഷ് സ്വാഗതം പറഞ്ഞു. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, നഗരസഭ വൈസ് ചെയർപേഴ്സൻ സൽ‍മ അബൂബക്കർ, മധുകുമാർ, ഗിരീഷ് ബാബു, ജോൺസൻ പാനിക്കുളം എന്നിവർ സംസാരിച്ചു. EC KALA 1 HMT എച്ച്.എം.ടി റെയിൽവേക്ക്​ നിർമിച്ച സർഫസ് വീൽ ലെയ്ത്തി‍ൻെറ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.