ഭിന്നശേഷിക്കാരായ യുവജനങ്ങൾക്കായി അഭിമാന കേന്ദ്രം ആരംഭിച്ചു ഭിന്നശേഷിക്കാരായ യുവജനങ്ങൾക്കായി അഭിമാന കേന്ദ്രം ആരംഭിച്ചു

പറവൂർ: എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ യുവജനങ്ങൾക്കായി അഭിമാന കേന്ദ്രം ആരംഭിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമ, പുനരധിവാസത്തിനായി നടപ്പാക്കി വരുന്ന സഹൃദയ സ്പർശൻ പദ്ധതിയുടെ ഭാഗമായാണ് 18 - നും 45-നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്കുള്ള ഗർവ് സേ സെന്‍റർ (അഭിമാന കേന്ദ്രം) പറവൂരിൽ ആരംഭിച്ചത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എനേബിൾ ഇന്ത്യ എന്ന സംഘടനയുടെ സഹകരണത്തോടെ നടപ്പാക്കുന്ന കേന്ദ്രം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ഗീത ബാബു അധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, എനേബിൾ ഇന്ത്യ പ്രോജക്ട് മാനേജർ ഷിജോ ജോസഫ്, ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഫാക്കൽറ്റി അംഗം കെ.എസ്. ശ്രുതി, സഹൃദയ പറവൂർ മേഖല ഡയറക്ടർ ഫാ. കുരുവിള മരോട്ടിക്കൽ, ഗുരുപ്രസാദ്, സഹൃദയ സ്പർശൻ കോ ഓഡിനേറ്റർമാരായ സെലിൻ പോൾ, ഷേർളി അവറാച്ചൻ എന്നിവർ സംസാരിച്ചു. ഭിന്ന ശേഷിക്കാരായ യുവജനങ്ങൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകി ഉപജീവനമാർഗം കണ്ടെത്താൻ സഹായിക്കുകയാണ് ലക്ഷ്യം. ഫോട്ടോ EA PVR abhimana kendram 3 ഭിന്നശേഷിക്കാരായ യുവജനങ്ങൾക്കായി സഹൃദയ പറവൂരിൽ ആരംഭിച്ച അഭിമാന കേന്ദ്രം പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.