ആലപ്പുഴ ജില്ല ജയിലിലെ സംഘർഷം: പ്രതിയെ ആക്രമിച്ചത്‌ മൂന്നുപേരെന്ന്‌ മൊഴി

ആലപ്പുഴ: ജില്ല ജയിലിൽ വധക്കേസ്​ പ്രതികൾ ഏറ്റുമുട്ടിയ സംഭവത്തിൽ പൊലീസ്​ കേസെടുത്തു. പരിക്കേറ്റ പ്രതി നഫ്​സലിനെ ആക്രമിച്ചത്​ മൂന്നുപേരെന്നാണ്​​ മൊഴി. ഷാൻ വധക്കേസിലെ പ്രതിയും ആർ.എസ്‌.എസുകാരനുമായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാംവാർഡിൽ കാട്ടൂർ കാടുവെട്ടിയിൽ വീട്ടിൽ കെ.യു. അഭിമന്യുവും (27), ആലപ്പുഴയിൽ ​സ്​ഫോടകവസ്തുപൊട്ടി ഗുണ്ട നേതാവ്​ ലേകണ്ണൻ കൊല്ലപ്പെട്ട കേസിലെ പ്രതി നഫ്​സുമാണ്​ ഏറ്റുമുട്ടിയത്​. സൗത്ത്​ പൊലീസ്​ നഫ്​സലിന്‍റെ​ മൊഴിയെടുത്തപ്പോഴാണ്​ മൂന്നുപേർ ആക്രമിച്ചതെന്ന​ വിവരം ലഭിച്ചത്​. ഇതോടെ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയുണ്ട്​. നെറ്റിക്ക്​ പരിക്കേറ്റ നഫ്​സലിനെ ഞായറാഴ്​ച ഉച്ച​ക്കുശേഷം മെഡിക്കൽ കോളജ്​ ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ചെയ്​തു. ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പരിക്കേറ്റ നഫ്​സലിനെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചാണ്​ മുറിവിന്​ തുന്നലിട്ടത്.​ പിന്നീടാണ്​ മെഡിക്കൽ കോളജിലേക്ക്​ മാറ്റിയത്​. മൊഴിയുടെ അടിസ്ഥാനത്തിൽ അഭിമന്യുവിനെ കൂടാതെ മറ്റ്‌ രണ്ടുപേരെ കണ്ടെത്താൻ അന്വേഷണം നടത്തും. പ്രതികളെ തിരിച്ചറിഞ്ഞാൽ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ മൂന്നുപേരെയും അറസ്‌റ്റ്‌ ചെയ്യുമെന്നും പൊലീസ്​ പറഞ്ഞു. വെവ്വേറെ സെല്ലുകളിൽ കഴിയുന്നവരാണ്‌ പ്രതികൾ. കഴിഞ്ഞ ദിവസവും ഇവർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ചീത്തവിളിയെത്തുടർന്ന്‌ അടിപിടിയുണ്ടായെന്നാണ്‌ ജയിൽ അധികൃതർ പറയുന്നത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.