സംസ്ഥാന പവര്‍ലിഫ്റ്റിങ്: പുതിയ രണ്ട് ദേശീയ റെക്കോഡ്​

ആലപ്പുഴ: ചേർത്തല കണിച്ചുകുളങ്ങരയില്‍ നടക്കുന്ന സംസ്ഥാന പുരുഷ-വനിത പവര്‍ലിഫ്റ്റിങ് മത്സരത്തില്‍ രണ്ട് പുതിയ ദേശീയ റെ​ക്കോഡ്​. കോഴിക്കോടിന്‍റെ വി.കെ. അഞ്ജന കൃഷ്ണൻ, ആലപ്പുഴയുടെ എം. അനീഷ എന്നിവർ റെക്കോഡ്​ തിരുത്തിയാണ്​ നേട്ടം സ്വന്തമാക്കിയത്​. ​​അഞ്ജന കൃഷ്ണൻ 47 കിലോ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഡെഡ് ലിഫ്റ്റില്‍ 120 കിലോയുടെ നിലവിലെ റെക്കോഡ്​ 135 കിലോ ആയും അനീഷ 47 കിലോ ജൂനിയര്‍ വിഭാഗത്തില്‍ ഡെഡ് ലിഫ്റ്റില്‍ 140 കിലോ ഉയര്‍ത്തി 137.5 കിലോയുടെ റെക്കോഡുമാണ്​ തിരുത്തിയത്​. പുരുഷന്മാരുടെ അഞ്ച്​ വിഭാഗത്തിലെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ആലപ്പുഴയാണ്​ മുന്നിൽ. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം. വനിതകളുടെ ജൂനിയര്‍ വിഭാഗത്തില്‍ വയനാടാണ്​ മുന്നിൽ. സബ് ജൂനിയര്‍ വിഭാഗത്തില്‍ കോഴിക്കോടും സീനിയര്‍ വിഭാഗത്തില്‍ ആലപ്പുഴയും മുന്നിലാണ്​. മത്സരങ്ങൾ ഞായറാഴ്ച സമാപിക്കും. കേരളടീമിനെയും തെരഞ്ഞെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.