ചെങ്ങന്നൂർ: സിൽവർ ലൈൻ പദ്ധതിയുടെ സർവേയും കല്ലിടലുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിലെ മുളക്കുഴയിൽ തുടരുന്ന ജനരോഷത്തിനിടെ പി.ജി വിദ്യാർഥിയുടെ ആത്മഹത്യശ്രമം. മുളക്കുഴ 16ം വാർഡ് വട്ടമോടിയിൽ തെക്കെചരുവിൽ വീട്ടിൽ ഉഷയുടെ മകനും എം.എ വിദ്യാർഥിയുമായ ആരോമലാണ് വീട്ടുവളപ്പിലെ കിണറ്റിൻ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസ് അകമ്പടിയോടെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരുമായി നടന്ന വാക്കേറ്റത്തിനിടെ ശനിയാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം. ചുറ്റുകെട്ടിനു മുകളിൽനിന്ന് ആരോമൽ ചാടുന്നതിനിടെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. യുവാവ് കുതറി ഓടിയെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടി. ഇവിടെ നടന്ന ബഹളത്തിനിടയിൽ സ്ഥാപിച്ച കല്ലും പിഴുതെറിഞ്ഞു. വൈകീട്ട് നാലിന് കൊഴുവല്ലൂരിൽ കല്ലിടുന്നതിനെതിരെ നാട്ടുകാർ സംഘടിച്ചതോടെ ജോലികൾ നിർത്തിവെപ്പിച്ചു. സമരസമിതിയുടെ നേതൃത്വത്തിൽ രണ്ടിടത്ത് പ്രകടനവും പ്രതിഷേധയോഗവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.