ആലുവ: കേരളീയ പൊതുസമൂഹത്തിന്‍റെ നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. സമസ്ത ജില്ല കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് ഹൈദരലി തങ്ങൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ല പ്രസിഡന്‍റ് ഐ.ബി. ഉസ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, സമസ്ത മുശാവറ അംഗം ഇ.എസ്. ഹസൻ ഫൈസി, ജില്ല വർക്കിങ് സെക്രട്ടറി അശ്റഫ് ഹുദവി, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ഹംസ പറക്കാട്ട്, എം.പി. അബ്‌ദുൽ ഖാദർ, പി.എ. അഹമ്മദ് കബീർ, ഷഫീഖ് തങ്ങൾ, എ.എം. പരീത്, എം.എം. അബൂബക്കർ ഫൈസി, എം.എം. ശംസുദ്ദീൻ ഫൈസി, കെ.എം. ബഷീർ ഫൈസി, അബ്ദുൽ കരീം മൗലവി, ടി.എ. ബഷീർ, സിയാദ് ചെമ്പറക്കി, കബീർ മുട്ടം, കെ.കെ. അബ്ദുല്ല ഇസ്ലാമിയ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ er yas2 samastha സമസ്ത ജില്ല കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.