കോതമംഗലം: നിയോജക മണ്ഡലത്തിൽ 20 പദ്ധതികൾക്കായി 220 കോടി ബജറ്റിൽ വകയിരുത്തിയതായുള്ള ആന്‍റണി ജോൺ എം.എൽ.എയുടെ അവകാശവാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം. ഇരുപതിൽ 16 പദ്ധതികളും എൽ.ഡി.എഫ് സർക്കാർ മുമ്പ് അവതരിപ്പിച്ച ബജറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതാനും റോഡുകളുടെ നവീകരണത്തിന് നാമമാത്രമായ തുകയാണ് ബജറ്റിൽ പുതുതായി ഉള്ളത്. ഈ ബജറ്റിൽ ഉൾപ്പെടുത്തിയെന്നു പറയുന്ന സുപ്രധാന പദ്ധതികളായ മലയോര ഹൈവേ, ഇഞ്ചത്തൊട്ടി പാലം, ബ്ലാവന പാലം, ബംഗ്ലാകടവ് പാലം, ചെറുവട്ടൂർ അടിവാട്ട്, പുലിമല പാലം എന്നിവ പോയ വർഷങ്ങളിൽ ഒന്നിലധികം തവണ ബജറ്റിൽ ഇടം പിടിച്ചതാണ്. വിഭാവനം ചെയ്ത പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ താനും തന്‍റെ സർക്കാറും അമ്പേ പരാജയമാണെന്ന് അടിവരയിടുന്നതാണ് എം.എൽ.എയുടെ അവകാശവാദം. കോതമംഗലത്തിന്‍റെ സ്വപ്‌നപദ്ധതിയായ തങ്കളം-കാക്കനാട് നാലുവരിപ്പാത, ചേലാട് സ്റ്റേഡിയം തുടങ്ങിയവ ബജറ്റിൽ പാടെ അവഗണിച്ചു. വന്യമൃഗശല്യം ഒഴിവാക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. ടോക്കൺ തുക മാത്രം വകയിരുത്തിയ 16 പദ്ധതികളുടെ അടങ്കൽ തുക പറഞ്ഞ് ബജറ്റിൽ കോടികളുടെ കണക്ക് പെരിപ്പിച്ചു കാണിച്ചിരിക്കുകയാണ്. അഞ്ചുകോടിയുടെ പുതിയ പദ്ധതികൾ മാത്രമാണ് കോതമംഗലത്തുനിന്ന് ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി എണ്ണമറ്റ പദ്ധതികളുടെ ഉദ്ഘാടന മാമാങ്കം കോതമംഗലത്തു നടന്നു. ഒരു പദ്ധതിയുടെ പോലും നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.