സിൽവർ ലൈനാണോ കേരളത്തിന്‍റെ പ്രഥമപരിഗണന -ഹൈബി ഈഡൻ എം.പി

കാക്കനാട്: കെ-റെയിൽ വിരുദ്ധ സംസ്ഥാന സമരജാഥക്ക് കാക്കനാട് സ്വീകരണം നൽകി. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ജനോപകാരപ്രദമായ നിരവധി പദ്ധതികൾ ഇനിയും പൂർത്തിയാകാനുള്ളപ്പോൾ സിൽവർ ലൈനാണോ കേരളത്തിന്‍റെ പ്രഥമ പരിഗണനയെന്ന് ഉദ്ഘാടനപ്രസംഗത്തിനിടെ അദ്ദേഹം ചോദിച്ചു. തൃക്കാക്കര നഗരസഭ ചെയർപേഴ്​സൻ അജിത തങ്കപ്പൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷാജി വാഴക്കാല ആമുഖ പ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റൻ എം.പി. ബാബുരാജ്, വൈസ് ക്യാപ്റ്റൻ എസ്. രാജീവൻ, ജാഥ അസിസ്റ്റന്‍റ്​ മാനേജർ മിനി കെ. ഫിലിപ്, സി.ആർ. നീലകണ്ഠൻ, പി.ടി. ജോൺ, അഡ്വ. ജോൺ ജോസഫ്, സുനീറ ഫിറോസ്, വിൽസൺ മൂലമ്പിള്ളി, വിനു കുര്യാക്കോസ്, സി.കെ. ശിവദാസൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: കെ-റെയിൽ വിരുദ്ധ സംസ്ഥാന സമരജാഥക്ക് കാക്കനാട് നൽകിയ സ്വീകരണ സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.