ആലപ്പുഴ: എസ്.ഡി കോളജ് റിട്ട. ജീവനക്കാരനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടു. മുനിസിപ്പൽ ഓഫിസ് വർഡിൽ കൊമ്പത്താർപറമ്പിൽ അനിൽകുമാറിനെയാണ് (കണ്ണൻ -58) മരിച്ചനിലയിൽ വെള്ളക്കിണറിനു സമീപമുള്ള വീട്ടിൽ കാണപ്പെട്ടത്. ഒറ്റക്ക് താമസിച്ചിരുന്ന അനിൽകുമാറിനെ ശനിയാഴ്ച പുറത്ത് കാണാതായതോടെ വൈകീട്ട് അയൽവാസി മുനിസിപ്പൽ കൗൺസിലർ എ.എസ്. കവിതയെ വിവരമറിയിച്ചു. കവിതയെത്തി പൊലീസിനെ വിളിച്ചുവരുത്തി കതക് തുറന്നപ്പോഴാണ് അഴുകിയനിലയിൽ മൃതദേഹം കണ്ടത്. കലാകാരനായിരുന്ന അനിൽകുമാർ സിനിമകളിൽ വേഷംചെയ്തിട്ടുണ്ട്. അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.