കൊച്ചി: കേരള മുനിസിപ്പല്‍ ആൻഡ് കോര്‍പറേഷന്‍ സ്റ്റാഫ് യൂനിയന്‍റെ ആഹ്വാന പ്രകാരം ജില്ലയിലെ നഗരസഭകളിലെ ജീവനക്കാര്‍ രണ്ടാം ശനിയാഴ്ചയിലെ അവധി ഉപേക്ഷിച്ച് ജോലിക്കെത്തി. മാര്‍ച്ച് മാസമായതിനാല്‍ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങളും നികുതി പിരിവും ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് ജോലിക്കെത്താന്‍ സംഘടന ആഹ്വാനം ചെയ്തത്. കൊച്ചി കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ 14 നഗരസഭകളിലും യൂനിയന്‍ അംഗങ്ങള്‍ ഭൂരിഭാഗം പേരും ജോലിക്കെത്തിയിരുന്നുവെന്ന് അവർ അറിയിച്ചു. കൊച്ചി നഗരസഭയില്‍ മേയറുടെ ഓഫിസ് ഉള്‍പ്പെടെയുള്ള പ്രധാന സെക്ഷനുകളെല്ലാം അവധി ദിവസവും സജീവമായിരുന്നു. ഈ മാസം 20ന് ഞായറാഴ്ചയും പ്രവൃത്തി ദിനമാക്കാനാണ് സംഘടന ആലോചിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.