കിഴക്കമ്പലം: പാസ് ദുരുപയോഗം ചെയ്ത് മണ്ണ് കടത്തിയ രണ്ട് വാഹനങ്ങൾ കുന്നത്തുനാട് പൊലീസ് പിടികൂടി. വെസ്റ്റ് മോറക്കാലയില്‍നിന്നാണ് മണ്ണ് പിടികൂടിയത്. വെമ്പിള്ളി സ്വദേശി ഹബീബിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങള്‍. പുത്തന്‍പള്ളിയില്‍നിന്ന് ചെല്ലാനത്തേക്കും പാതാളത്തിലേക്കും മണ്ണ് കൊണ്ടുപോകുന്നതിനായിരുന്നു പാസ്. ഇതിന്റെ മറവിലാണ് വെസ്റ്റ് മോറക്കാലയില്‍ മണ്ണടിച്ചത്. ഈ മേഖലയില്‍ അനധികൃത മണ്ണെടുപ്പ് നടക്കുന്നുവെന്ന വിവരത്തെതുടര്‍ന്ന് പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് വാഹനം പിടികൂടുന്നത്. എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്‌പെകടര്‍ വി.ടി. ഷാജന്‍, എസ്.സി.പി.ഒമാരായ പി.എ. അബദുല്‍ മനാഫ്, പി.എം. നിഷാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പടം. പാസ് ദുരുപയോഗം ചെയ്ത് മണ്ണ് കടത്തിയ വാഹനം (em palli 1)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.