സൈക്ലിങ് അസോസിയേഷനെതിരായ പരാതി തീർപ്പാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: ജില്ലയിലെ അംഗീകൃത സൈക്ലിങ് അസോസിയേഷന്‍റെ പേരിൽ ജില്ല സ്പോർട്‌സ് കൗൺസിൽ അഫിലിയേഷനും ആനുകൂല്യങ്ങളും നേടിയെടുക്കാൻ രജിസ്​ട്രേഷനില്ലാത്ത സംഘടനകൾ ശ്രമിക്കുന്നെന്ന പരാതിയിൽ നാലാഴ്ചക്കകം തീരുമാനമെടുക്കണമെന്ന്​ ഹൈകോടതി. പരാതിയിൽ നടപടിയില്ലെന്ന്​ ചൂണ്ടിക്കാട്ടി എറണാകുളം ജില്ല സൈക്ലിങ് അസോസിയേഷൻ നൽകിയ ഹരജിയിലാണ്​ നിയമപരമായി തീരുമാനമെടുക്കാൻ ജസ്റ്റിസ് എൻ. നഗരേഷ്​ ജില്ല സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റിന് നിർദേശം നൽകിയത്​. ഹരജിക്കാരടക്കമുള്ളവരെ കേട്ട് തീരുമാനമെടുക്കണമെന്നും അതുവരെ ആർക്കും അംഗീകാരമോ അഫിലിയേഷനോ നൽകരുതെന്നും ഉത്തരവിൽ പറയുന്നു. കെ.എൻ. ശരത് സെക്രട്ടറിയായ അസോസിയേഷന് അംഗീകാരം നൽകുന്നത്​ ചോദ്യംചെയ്താണ്​ ഹരജി നൽകിയിരിക്കുന്നത്​. ഈ സംഘടനയുടെ നിയമവിരുദ്ധ നടപടികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നിയമനടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ജില്ല സ്പോർട്‌സ് കൗൺസിലിന്​ നൽകിയ പരാതി പരിഗണിച്ച്​ തീർപ്പാക്കാനാണ് കോടതിയുടെ നിർദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.