പ്ലീസ്, ഒന്ന് ഉദ്ഘാടനം ചെയ്യൂ...

കടുങ്ങല്ലൂർ: മുപ്പത്തടം മുതുകാട് ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഇതുവരെ പ്രവർത്തിപ്പിച്ചില്ല. പണികഴിഞ്ഞിട്ട് ഒരുമാസത്തോളമായി. ഹൈബി ഈഡൻ എം.പിയുടെ വികസന ഫണ്ടുപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. ഫെബ്രുവരിയിൽ നടന്ന ഉത്സവത്തോടനുബന്ധിച്ച് കമീഷൻ ചെയ്യുന്നതിന് പഞ്ചായത്തും എം.പിയും തയാറായിരുന്നു. എന്നാൽ, ചിലരുടെ പിടിവാശിമൂലമാണ് ഉദ്ഘാടനം താമസിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. നിലവിൽ വെളിച്ചക്കുറവ് മൂലം മോഷ്‌ടാക്കളുടെ ശല്യമുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രി മുതുകാട് അമ്പലത്തിൽ മോഷണം നടന്നിരുന്നു. മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ് പണം കവർന്നത്. അവിടെ സ്ഥാപിച്ചിരുന്ന രണ്ട് സി.സി ടി.വി കാമറകളും കേടുപാട് വരുത്തിയിരുന്നു. പ്രതികളായ രണ്ട് അന്തർസംസ്ഥാന തൊഴിലാളികളെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു. ക്യാപ്‌ഷൻ ea yas2 light പണികൾ പൂർത്തിയാക്കിയ മുപ്പത്തടം മുതുകാട് ക്ഷേത്രത്തിന് മുന്നിലെ ഹൈമാസ്റ്റ് ലൈറ്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.