കുന്നത്തുനാട്ടിലെ ഗ്രാമീണ റോഡുകൾ മുഖംമിനുക്കുന്നു

കോലഞ്ചേരി: കുന്നത്തുനാട്ടിലെ ഗ്രാമീണ റോഡൂകൾ മുഖംമിനുക്കുന്നു. സർക്കാർ ഫണ്ട് അനുവദിച്ചതോടെയാണ് റോഡുകളുടെ പുനർനിർമാണത്തിന് വഴിയൊരുങ്ങിയത്. ടെൻഡർ പൂർത്തിയാക്കി നിർമാണം ഉടൻ ആരംഭിക്കുമെന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. ഫണ്ട് അനുവദിച്ച പ്രവൃത്തികൾ *വാത്തിമറ്റം-അത്താണി റോഡിന് 19.43 ലക്ഷം *പാങ്കോട്-വടവുകോട് റോഡിന് 19.41 ലക്ഷം * കിഴക്കമ്പലം-പാങ്കോട് റോഡിന് 13 ലക്ഷം * മനക്കകടവ്-മോറക്കാല-പിണർമുണ്ട-ബ്രഹ്മപുരം റോഡിന് 15 ലക്ഷം *മേക്കടമ്പ്-മഴുവന്നൂർ റോഡിലെ കലുങ്ക് നിർമാണത്തിന് 15 ലക്ഷം *മംഗലത്തുനട-പാങ്കോട് റോഡിലെ കലുങ്കിന് 20 ലക്ഷം *പഴന്തോട്ടം-വടവുകോട് റോഡ്, മനക്കകടവ്-മോറക്കാല റോഡ് എന്നിവ ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് ആറര കോടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.