മൂവാറ്റുപുഴയിൽ പൊതുമരാമത്ത് സമുച്ചയത്തിന് അഞ്ചുകോടി

മൂവാറ്റുപുഴ: പൊതുമരാമത്ത് ഓഫിസ് സമുച്ചയ നിർമാണത്തിനടക്കം സംസ്ഥാന ബജറ്റിൽ മൂവാറ്റുപുഴ മണ്ഡലത്തിന് ഫണ്ട് ലഭിച്ചതായി മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. മൂവാറ്റുപുഴയിലെ 20 പദ്ധതികൾ ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതിയ പൊതുമരാമത്ത് ഓഫിസ് സമുച്ചയത്തിന് അഞ്ചുകോടിയുടെ പദ്ധതി അംഗീകരിച്ചു. ഇതിൽ ഒരുകോടി ബജറ്റിൽ അനുവദിച്ചതായും എം.എൽ.എ പറഞ്ഞു. ജനറൽ ആശുപത്രിക്ക് ഓങ്കോളജി ബ്ലോക്കിന് 2017-18 വർഷത്തിൽ ബജറ്റിൽ തുക അനുവദിച്ചിരുന്നു. ജനപ്രതിനിധിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും എ.എസ് അടക്കം ഒന്നും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചില്ല. ഇതോടെ പദ്ധതി പൂർണമായി ലാപ്സായി. ഓങ്കോളജി ബ്ലോക്കിന്​ ഈ വർഷം പുതിയ പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. ബജറ്റിൽ ഇടംപിടിച്ച പദ്ധതികൾ: ജനറൽ ആശുപത്രിയിൽ ഓങ്കോളജി ബ്ലോക്ക്, കായനാട് റെഗുലേറ്റർ സംവിധാനം, സിവിൽ സ്​റ്റേഷനിൽ മൂന്നാംനില നിർമാണം, കലൂർ-കടവൂർ റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ മെച്ചപ്പെടുത്തൽ, വെസ്റ്റേൺ ബൈപാസ് നിർമാണം, ഇ.ഇ.സി മാർക്കറ്റിൽ അഗ്രിക്കൾചറൽ ടെസ്റ്റിങ് ലബോറട്ടറി ആൻഡ് കോൾഡ് ചെയിൻ സിസ്റ്റം, മൂവാറ്റുപുഴ-മാറാടി റോഡ്, അമ്പലംകുന്ന് റോഡ്-കാപ്പിപ്പിള്ളി പാലം പുനർനിർമാണം, കടാതി-കടയ്ക്കനാട് റോഡ്, നിർമല ബൈപാസ് നിർമാണം, തൊടുപുഴ-പിറവം റോഡ് (മാറിക-കരിമ്പന), ആവോലി-കാരിമറ്റം-രണ്ടാർ റോഡ്, പോത്താനിക്കാട്-പൈങ്ങോട്ടൂർ റോഡ്, വാഴക്കുളം-കോതമംഗലം റോഡ്, അമ്പലംപടി- വീട്ടൂർ റോഡ്, അമ്പലംപടി-റാക്കാട് റോഡ്, വാഴക്കുളം അരിക്കുഴ-മൂഴി റോഡ്, തൃക്കളത്തൂർ കുടിവെള്ള പദ്ധതി, മൂവാറ്റുപുഴ റൂറൽ അഗ്രികൾചറൽ ഹോൾസെയിൽ മാർക്കറ്റ് അടിസ്ഥാനസൗകര്യ വികസനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.