കടുങ്ങല്ലൂരിലെ കാർഷിക മുന്നേറ്റം സംസ്ഥാനത്ത് ആദ്യം -മന്ത്രി രാജീവ്

ആലങ്ങാട്: വെറും എട്ട് ഹെക്ടറിൽ മാത്രം കൃഷിയുണ്ടായിരുന്ന പഞ്ചായത്ത് ഇന്ന് 140 ഹെക്ടറിലേക്ക് എത്തിയത് അഭിനന്ദനാർഹമാണെന്നും സംസ്ഥാനതലത്തിൽ ഇത്തരത്തിലുള്ള മുന്നേറ്റം ആദ്യമാണെന്നും മന്ത്രി പി. രാജീവ്. എടയാറ്റുചാൽ പാടശേഖരത്തിലെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്ന മന്ത്രി. ഓപറേഷൻ വാഹിനി പദ്ധതിയിലൂടെ പെരിയാറിനെ വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. നേര്യമംഗലം മുതൽ വടുതലവരെ പുഴയിലെ എക്കലും പ്ലാസ്റ്റിക് മാലിന്യവും നീക്കുമെന്നും മന്ത്രി പറഞ്ഞു. 30 വർഷം തരിശുഭൂമിയായിരുന്ന 255 ഏക്കറിലാണ് എടയാറ്റുചാലിൽ കൃഷിയിറക്കിയത്. സംസ്ഥാനതലത്തിൽ ശ്രദ്ധനേടിയ പദ്ധതി വൻ വിജയമായി. മെതിയന്ത്രം ഉപയോഗിച്ചാണ് മുഴുവൻ വിളവെടുപ്പും. ചെണ്ടമേളത്തിന്റെ താളവും തെയ്യവും ചാക്യാർകൂത്തും കൊയ്ത്തുപാട്ടും ചടങ്ങിനെ ഉത്സവലഹരിയിലാക്കി. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ അധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രമ്യ തോമസ്, ജില്ല പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.ആർ. രാധാകൃഷ്ണൻ, എടയാറ്റുചാൽ നെല്ലുൽപാദക സമിതി പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ പി.എ. അബൂബക്കർ, സ്ഥിരം സമിതി അധ്യക്ഷരായ ജയശ്രീ ഗോപീകൃഷ്ണൻ, ട്രീസ മോളി, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആർ. രാജലക്ഷ്മി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. സലിം, കെ.എം. മുഹമ്മദ് അൻവർ, ഓമന ശിവശങ്കരൻ, വി.കെ. ശിവൻ, പഞ്ചായത്ത് അംഗങ്ങളായ ടി.ബി. ജമാൽ, കെ.എസ്. താരാനാഥ്, സുനിത കുമാരി, ലിജിഷ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ഇ.എം. ബബിത, കടുങ്ങല്ലൂർ കൃഷി ഓഫിസർ നയ്മ നൗഷാദ് അലി, മുപ്പത്തടം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് വി.എം. ശശി, എടയാറ്റുചാൽ നെല്ലുൽപാദക സമിതി സെക്രട്ടറി പി.ഇ. ഇസ്മയിൽ, ട്രഷറർ പി.ഇ. ഷംസുദ്ദീൻ, കുട്ടനാടൻ കർഷകൻ എ. ജയകുമാർ എന്നിവർ സംസാരിച്ചു. പടം EA PVR edayattuchal 6 എടയാറ്റുചാൽ പാടശേഖരത്തിലെ കൊയ്ത്തുത്സവം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.