കോതമംഗലം: സംസ്ഥാന ബജറ്റിൽ കോതമംഗലം നിയോജക മണ്ഡലത്തിൽ അംഗീകാരം കിട്ടിയെന്ന് പറയുന്ന 20 പദ്ധതികളിൽ 15 എണ്ണവും നിലവിലുള്ള റോഡുകളും അഞ്ച് പാലങ്ങളിൽ മൂന്നെണ്ണവും മുൻകാല ബജറ്റുകളിൽ ഉൾപ്പെട്ടതുമാണെന്ന് ഐ.എൻ.ടി.യു.സി താലൂക്ക് കമ്മിറ്റി. പുതുതായി ഒരു പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. കോതമംഗലം താലൂക്ക് ആശുപത്രിയിൽ കാൻസർ ഡിറ്റെക്ഷൻ സെന്‍റർ, നിർദിഷ്ട കുട്ടമ്പുഴ ഗവ. കോളജ്, ടൂറിസം പ്രമോഷൻ പദ്ധതികൾ, വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിനുള്ള പദ്ധതികൾ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കൊന്നും പണം വകയിരുത്താതെ കോതമംഗലത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കുന്ന ബജറ്റാണിത്. കഴിഞ്ഞ വർഷത്തെ ബജറ്റിന്റെ തനിയാവർത്തനം മാത്രമായ ബജറ്റിൽ യഥാർഥത്തിൽ കോതമംഗലത്തെ അവഗണിച്ചിരിക്കുകയാണ്. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അബു മൊയ്തീൻ യോഗം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. താലൂക്ക് ജന. സെകട്ടറി റോയി കെ. പോൾ അധ്യക്ഷത വഹിച്ചു. സീതി മു ഹമ്മദ്, ചന്ദ്രലേഖ ശശിധരൻ, കെ.സി. മാത്യൂസ്, ശശി കുഞ്ഞുമോൻ, സി.ജെ. എൽദോസ്, ജയിംസ് കൊറബേൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.