കളമശ്ശേരി: പരിസ്ഥിതി സൗഹൃദവും ലളിതവുമായ ഫോട്ടോലുമിസെന്റ് പി.എം.എം.എ സില്‍വര്‍ ടെറഫ്തലൈറ്റ് ഫിലിമുകളുടെ കണ്ടുപിടിത്തത്തിന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ക്ക് പേറ്റന്റ് ലഭിച്ചു. പോളിമര്‍ സയന്‍സ് ആൻഡ് റബര്‍ ടെക്‌നോളജി വകുപ്പിലെ പ്രഫ. ഡോ. ജി.എസ്. ശൈലജ, യു.ജി.സി സീനിയര്‍ റിസര്‍ച് ഫെലോ ലിസ് ഹന്ന ജോര്‍ജ് എന്നിവർക്കാണ് പേറ്റന്റ് ലഭിച്ചത്. ഇവര്‍ വികസിപ്പിച്ച സില്‍വര്‍ ടെറഫ്തലൈറ്റ് നാനോ പാര്‍ട്ടിക്കിള്‍ സംയോജിപ്പിച്ച പോളിമര്‍ ഫിലിമുകള്‍ അന്തരീക്ഷ ഊഷ്മാവില്‍ നിര്‍മിക്കാവുന്നതും പരിസ്ഥിതി സൗഹാർദവുമാണ്. സാമ്പ്രദായികരീതിയെ അപേക്ഷിച്ച് വളരെ എളുപ്പത്തില്‍ നിര്‍മിക്കാവുന്ന ഇവക്ക് ബാക്ടീരിയയെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ( ഫോട്ടോ) ER KALA 2 CUSAT - 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.