സംസ്ഥാന യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ് പറവൂരിൽ തുടങ്ങി

പറവൂർ: സംസ്ഥാന യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ് നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്‍റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വോളിബാൾ അസോസിയേഷന്റെ പതാക പ്രസിഡന്‍റ് ഡോ. സണ്ണി വി.സക്കറിയയും ജില്ല വോളിബാൾ അസോസിയേഷന്റെ പതാക പ്രസിഡൻറ് ബിജോയ് ബാബുവും സ്കൂളിന്റെ പതാക പി.ടി.എ പ്രസിഡന്‍റ് കെ.ബി. സുഭാഷും ഉയർത്തി. മുൻ ഇന്ത്യൻ വോളിബാൾ ടീം ക്യാപ്റ്റൻ വി.എ. മൊയ്തീൻ നൈന, സി.കെ. സനൽ, ശശിധരൻ പനമ്പിള്ളി, എ.ബി. തോമസ്, ആൻഡ്രൂസ് കടുത്തൂസ്, വി. ബിന്ദു, സി.കെ. ബിജു എന്നിവർ സംസാരിച്ചു. വനിത വിഭാഗത്തിലെ ആദ്യ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ആലപ്പുഴ ഇടുക്കിയെയും ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തിരുവനന്തപുരം എറണാകുളത്തെയും പരാജയപ്പെടുത്തി. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ പുരുഷ വനിത ടീമുകൾ പങ്കെടുക്കുന്ന ദക്ഷിണമേഖല ചാമ്പ്യൻഷിപ്പാണ് നടക്കുന്നത്. ശനിയാഴ്ച വൈകീട്ട് 3ന് സെമി ഫൈനൽ മത്സരങ്ങളും സമാപനദിനമായ ഞായറാഴ്ച വൈകീട്ട് അഞ്ചിന് ഫൈനൽ മത്സരങ്ങളും നടക്കും. പടം ER vollyball champianship 1 പറവൂരിൽ ആരംഭിച്ച സംസ്ഥാന യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.