വന്യമൃഗശല്യം: കർഷക സംഘടനകൾ സമരത്തിനിറങ്ങുന്നു

കോതമംഗലം: വനമൃഗശല്യത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് യു.ഡി.എഫ് കർഷകസംഘടനകളുടെ നേതൃത്വത്തിൽ സമര പരമ്പര. താലൂക്കിലെ വനാതിർത്തി പങ്കിടുന്ന കുട്ടമ്പുഴ, പിണ്ടിമന, കോട്ടപ്പടി, കവളങ്ങാട്, കീരംപാറ പഞ്ചായത്തുകളാണ് ഏറ്റവും അധികം വന്യമൃഗശല്യം നേരിടുന്നത്. ജീവനും സ്വത്തിനും സംരക്ഷണം നൽകുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, നഷ്ടപരിഹാര കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യുക, നഷ്ടപരിഹാര തുക വർധിപ്പിക്കുക, വനസംരക്ഷണ നിയമം കാലാനുസൃതമായി പരിഷ്കരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ യു.ഡി.എഫ് കർഷകസംഘടനകൾ സംയുക്തമായി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുന്നത്. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഈ മാസം 17, 18, 19 തീയതികളിൽ വനാതിർത്തി പ്രദേശത്ത് കർഷകരക്ഷാ യാത്ര സംഘടിപ്പിക്കും. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ്​ ജയിംസ് കോറമ്പേൽ നയിക്കുന്ന യാത്ര 17ന് വൈകീട്ട് നാലിന് നേര്യമംഗലത്ത് യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുപുറം ഉദ്ഘാടനം ചെയ്യും. 19ന്​ വൈകീട്ട് കോട്ടപ്പടിയിൽ നടക്കുന്ന സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. ഡി.എഫ്.ഒ ഓഫിസ് മാർച്ച്, കലക്ടറേറ്റിനു മുന്നിൽ ധർണ, സെക്രട്ടേറിയറ്റ് സത്യഗ്രഹം എന്നിവ നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.