കോതമംഗലം: കോതമംഗലം പീസ് വാലിയിൽ പീപ്പിൾസ് ഫൗണ്ടേഷൻ സഹകരണത്തോടെ ആരംഭിച്ച സെന്‍റർ ഫോർ വൊക്കേഷനൽ ട്രെയിനിങ് ആൻഡ് റിഹാബിലിറ്റേഷൻ എന്ന തൊഴിൽ പരിശീലന കേന്ദ്രം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എൽ.ഇ.ഡി ബൾബ്, പേപ്പർ ബാഗ് നിർമാണം, സ്ക്രീൻ പ്രിന്‍റിങ് തുടങ്ങിയവയിലാണ് പരിശീലനം. പീസ് വാലിയിലെ ചികിത്സാ കാലയളവിൽ പരിശീലനം നൽകും. അവർ നിർമിക്കുന്ന ഉൽപന്നങ്ങൾ രോഗികളുടെ പുനരധിവാസത്തിനും ഉപകാരപ്രദമാകുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തിലെ പ്രമുഖ രണ്ട് എൻ.ജി.ഒകൾ തമ്മിലെ ഈ സഹകരണം കൂടുതൽ ഉയർച്ചയിലേക്കുള്ള പടവുകളാണെന്ന് ചെയർമാൻ എം.കെ. മുഹമ്മദലി പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല രക്ഷാധികാരി എം.കെ. അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. പീസ്വാലി ചെയർമാൻ പി.എം. അബൂബക്കർ പദ്ധതി വിശദീകരിച്ചു. തണൽ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റി സെക്രട്ടറി രാജീവ് പള്ളുരുത്തി, ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി ഉമർ ആലത്തൂർ, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കെ.കെ. സലീം, ഏരിയ പ്രസിഡന്‍റ് ഷംസുദ്ദീൻ നദ്വി എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ മുഹമ്മദ് ഉമർ സ്വാഗതവും ഏരിയ കോഓഡിനേറ്റർ മജീദ് നന്ദിയും പറഞ്ഞു. EM KMGM 4 Foudation പീസ് വാലിയിൽ പീപ്പിൾസ് ഫൗണ്ടേഷന്‍റെ സഹകരണത്തോടെ ആരംഭിച്ച തൊഴിൽ പരിശീലന കേന്ദ്രം ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.