എടത്തല പഞ്ചായത്തിൽ കെ-റെയിൽ കല്ലിടൽ പൂർത്തിയാക്കി

എടത്തല: വീട്ടമ്മമാരടക്കമുള്ളവരുടെ പ്രതിഷേധങ്ങൾക്കിടെ എടത്തല പഞ്ചായത്തിൽ സിൽവർ ലൈനിനുള്ള സർവേ കല്ലിടൽ പൂർത്തിയാക്കി. ശക്തമായ പ്രതിഷേധമാണ് വെള്ളിയാഴ്ചയും എടത്തല പഞ്ചായത്തിലുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് പ്രതിഷേധം ശക്തമായതിനാൽ പുക്കാട്ടുപടി വയറോപ്സ് ബൈപാസ് കവലയിൽ കല്ലിടാനാകാതെ സർവേ സംഘം മടങ്ങിയിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30ന് പൊലീസ് സന്നാഹവുമായാണ് ഉദ്യോഗസ്ഥരെത്തിയത്. ബൈപാസ് കവലയിൽ ആദ്യ കല്ലിടാനുള്ള ശ്രമം സ്ത്രീകളടക്കമുള്ളവർ ശക്തമായി തടഞ്ഞു. മുൻനിരയിലുണ്ടായിരുന്ന പലരെയും അറസ്റ്റ് ചെയ്തുനീക്കി. തുടർന്നാണ് കല്ലിടാനായത്. തുടർന്ന് സമീപത്തെ സ്‌കൂളിന്‍റെ പടിഞ്ഞാറുഭാഗത്തുള്ള പുരയിടങ്ങളിലും എടത്തല പോസ്‌റ്റ് ഓഫിസ് പരിസരത്തും കല്ലിട്ടു. ഇവിടങ്ങളിലും ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഉച്ചയോടെ എടത്തലയിലെ കല്ലിടൽ പൂർത്തിയാക്കി കിഴക്കമ്പലം പഞ്ചായത്തിലേക്ക് കടന്നു. രാജൻ നെടുക്കുടി, കുഞ്ഞുമോൻ, അലിയാർ പാറേക്കാട്ടിൽ, ദാക്ഷായണി കുഞ്ഞമ്മ, ഉണ്ണി കർത്ത, സജികുമാർ, പത്മജ സജികുമാർ എന്നിവരുടെ പുരയിടങ്ങളിലാണ് സർവേ കല്ലുകൾ സ്ഥാപിച്ചത്‌. എം.കെ. സിദ്ദീഖ്, എം.എം. അബ്‌ദുൽ സലാം, പി.ഐ. സെയ്‌ത്‌മുഹമ്മദ്, ഷറഫുദ്ദീൻ, അലിയാർ പാറേക്കാട്ടിൽ, ഇസ്മായിൽ നെല്ലിക്കാത്തുകുഴി എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കെ.എം. ഷംസുദ്ദീൻ, മുൻ പഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.എ.എം. മുനീർ, സാജിത അബ്ബാസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുംതാസ്, വാർഡ് അംഗം അബ്‌ദുൽകരീം, കെ.എം. കുഞ്ഞുമോൻ, രഹനാസ് ഉസ്മാൻ, അസി തച്ചയിൽ, അബ്ബാസ് പുക്കാട്ടുപടി, സാദി ഊരാൻ, ഹംസ മരത്താംകുടി, ഷീബ സെയ്ദ്‌മുഹമ്മദ്, റംല അലി എന്നിവർ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. ക്യാപ്‌ഷൻ er yas1 k rail thadayal പുക്കാട്ടുപടി ഭാഗത്ത് കെ-റെയിൽ സർവേക്കല്ലിടാൻ എത്തിയ അധികൃതരെ തടയുന്ന വീട്ടമ്മമാർ er yas1 k rail arrest പുക്കാട്ടുപടിയിൽ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.