കൊച്ചി: സംസ്ഥാന ബജറ്റില്‍ കൊച്ചിക്ക് ചോദിച്ചതൊക്കെയും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നല്‍കിയെന്ന് മേയർ എം. അനിൽകുമാർ. കൊച്ചിയുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ റൂട്ടില്‍ മൂന്നാമതൊരു റോ റോ. ഇതിനായി 10 കോടി രൂപയാണ് അനുവദിച്ചത്. വെള്ളക്കെട്ട് നിവാരണത്തിന് ഓപറേഷന്‍ ബ്രേക്ത്രൂ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയും നല്‍കി. ഗോശ്രീ-മാമംഗലം റോഡ്, പണ്ഡിറ്റ് കറുപ്പന്‍ എലിവേറ്റഡ് സമാന്തരപാത, പള്ളുരുത്തി പാരലല്‍ റോഡ്, എളമക്കര റോഡ്, കെ.പി. വള്ളോന്‍ റോഡ് എന്നിവയുള്‍പ്പെടുന്ന റോഡ് ക്ലസ്റ്റര്‍ പദ്ധതികളുടെ വിശദ ഡി.പി.ആർ തയാറാക്കാൻ അഞ്ചുകോടി രൂപ അനുവദിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിര്‍മാണത്തിന് ബജറ്റില്‍ തുക അനുവദിച്ചതിനാല്‍ സ്റ്റാൻഡ് നിര്‍മാണവും തടസ്സമില്ലാതെ നടക്കും. ആവശ്യങ്ങളെല്ലാം കണ്ടറിഞ്ഞ് തുക അനുവദിച്ച ധനമന്ത്രിയെ നന്ദി അറിയിക്കുന്നതായും മേയർ പറഞ്ഞു. ..................... വ്യാപാരി സമൂഹത്തിന് വേദനാജനകം -ഏകോപന സമിതി കൊച്ചി: ബജറ്റ് വ്യാപാരി സമൂഹത്തെ സംബന്ധിച്ച് സമ്പൂര്‍ണ പരാജയവും വേദനാജനകവുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി. ഭീമമായ വാടക നല്‍കിയും ലൈസന്‍സ് ഫീസും നികുതിയും വിവിധ തൊഴിലാളി ക്ഷേമനിധികളിലേക്കുള്ള വിഹിതവും കൃത്യമായി നല്‍കിയും സ്വയം തൊഴില്‍ കണ്ടെത്തിയ വ്യാപാരികള്‍ക്ക് ബജറ്റില്‍ ഒന്നും നീക്കിവെച്ചിട്ടില്ല. വായ്പ ഇളവ്, ലോണുകള്‍ക്ക് മൊറട്ടോറിയം, പുനരുദ്ധാരണ പാക്കേജ് തുടങ്ങി വ്യാപാരിസമൂഹം പ്രതീക്ഷിച്ചതൊന്നും ബജറ്റിലില്ല. ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ ചെറുകിട കച്ചവടക്കാരും വഴിയോര കച്ചവടക്കാരായി മാറുമെന്ന് ജില്ല പ്രസിഡന്റ് പി.സി. ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറര്‍ സി.എസ്. അജ്മല്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.