കൊച്ചി: സംസ്ഥാന ബജറ്റിൽ കൊച്ചിക്ക് കടുത്ത നിരാശയാണുണ്ടായതെന്ന് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. റോ റോ ഇറക്കുന്നതിനായി പത്തുകോടി രൂപ അനുവദിച്ചുവെന്നത് ശുദ്ധ തട്ടിപ്പാണ്. നിലവിലുള്ള സർവിസുകൾ പോലും കാര്യക്ഷമമായി നടത്താൻ കഴിയാത്തവരാണ് പുതിയ സർവിസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യവസായ നഗരമെന്ന നിലയിലും ടൂറിസം ഹബ് എന്ന നിലയിലും എറണാകുളം ജില്ലക്ക് അർഹമായ പരിഗണന ലഭിച്ചില്ല. കോവളം-കൊച്ചി-ഗോവ ഉൾപ്പെടുന്ന ക്രൂയിസ് ടൂറിസത്തിന് അഞ്ചുകോടി രൂപയാണ് അനുവദിച്ചത്. കൊച്ചിക്കോ കേരളത്തിനോ നേട്ടമുണ്ടാക്കാനല്ല, മറിച്ച് സാമ്പത്തിക താൽപര്യം മാത്രമാണുള്ളത്. കൊച്ചി, ബംഗളൂരു വ്യവസായ ഇടനാഴിക്കുവേണ്ടി ഇത്തവണയും തുക അനുവദിച്ചു എന്നല്ലാതെ പ്രായോഗികതലത്തിലേക്ക് കടന്നിട്ടില്ല. മുൻഗാമിയായിരുന്ന തോമസ് ഐസക്കിനെപ്പോലെ ചില പ്രഖ്യാപനങ്ങൾ മാത്രം നടത്തി തടിതപ്പുകയാണ് ബാലഗോപാലും ചെയ്തിരിക്കുന്നത്. കഴിഞ്ഞ ബജറ്റിലെ 70 ശതമാനം പ്രഖ്യാപനങ്ങളും നടപ്പാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.