ക്രിയാത്മകമായ പ്രവര്‍ത്തനം നടത്താനായി

നഗരസഭ ഭരണത്തിന്റെ ഒരു വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ വികസനോന്മുഖമായ കാഴ്ചപ്പാടോടെ സമസ്ത മേഖലകളിലും ക്രിയാത്മകമായ പ്രവര്‍ത്തനം കാഴ്ചവെക്കാനായതിൽ ചാരിതാര്‍ഥ്യമുണ്ട്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത പല പ്രധാന വിഷയങ്ങളിലും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഒരു വര്‍ഷത്തിനകം തന്നെ തുടക്കം കുറിക്കാനായി. നഗരസഭയുടെ വിവിധ ആസ്തികള്‍ ഡിജിറ്റലൈസ്​ ചെയ്ത്​ സംരക്ഷിക്കാൻ ഇതിനകം സാധിച്ചു. ഇനിയുമേറെ മുന്നേറാനുണ്ട്​. നമുക്കൊരുമിച്ച് സഞ്ചരിക്കാം. ഞാനുമുണ്ട് നാടിനൊപ്പം, നിങ്ങള്‍ എന്നോടൊപ്പമുണ്ടെങ്കില്‍. മരടിന്റെ നല്ല നാളെകള്‍ നമുക്കൊരുമിച്ച് നിന്ന് നേടിയെടുക്കാം. - ആന്റണി ആശാന്‍പറമ്പില്‍, ചെയര്‍മാന്‍, മരട് നഗരസഭ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.