കൊട്ടാരം ഭഗവതി ക്ഷേത്രത്തിലാണ് വെടിക്കെട്ട് അരങ്ങേറുന്നത് മരട് എന്ന പേര് കേൾക്കുമ്പോൾ തന്നെ ആളുകളുടെ മനസിൽ ഓടിതെത്തുന്ന ഒന്നാണ് പ്രസിദ്ധമായ വെടിക്കെട്ട്. മരട് ശ്രീ കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്‍റെ ഭാഗമായാണ് വെടിക്കെട്ട് അരങ്ങേറുന്നത്. ചരിത്രസാക്ഷിയായ കൊട്ടാര തിരുമുറ്റത്ത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള വിശേഷങ്ങളാണ് ശ്രീ കൊട്ടാരം ഭഗവതി ക്ഷേത്രത്തിന് പറയാനുള്ളത്. മരടിന്റെ ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ശ്രീ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന താലപ്പൊലി മഹോത്സവം. സ്വദേശികള്‍ക്കും പരദേശികള്‍ക്കും കണ്ണിനും കാതിനും കുളിര്‍മയേകുന്ന വസന്തക്കാഴ്ചകളും ആനച്ചന്തവും മേളപ്പെരുമയും കരിമരുന്നിന്റെ വര്‍ണവിസ്മയവും ഒത്തുച്ചേരുന്ന മഹോത്സവമാണിത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഉത്സവം. 'മരട് വെടിക്കെട്ടുത്സവം' എന്ന പേരില്‍ അറിയപ്പെടുന്ന താലപ്പൊലി മഹോത്സവം കേരളത്തിലെ തന്നെ പ്രശസ്തമായ വെടിക്കെട്ടുകളില്‍ ഒന്നാണ്. മരട് കൊട്ടാരം ഭഗവതിക്ഷേത്രത്തിന് ഇരുഭാഗത്തുമുള്ള ജനവിഭാഗം വടക്കേചേരുവാരം, തെക്കേചേരുവാരം എന്നിങ്ങനെ രണ്ടു കമ്മിറ്റികളായി തിരിഞ്ഞാണ് ഉത്സവാഘോഷം നടത്തുന്നത്. ഓരോ വിഭാഗവും പ്രത്യേകം ഉത്സവച്ചടങ്ങുകളും വെടിക്കെട്ടും സംഘടിപ്പിക്കും. ശബ്ദഗാംഭീര്യത്തില്‍ പ്രശസ്തമായ ഈ കരിമരുന്ന് പ്രയോഗം കാണാൻ ദൂരദേശങ്ങളില്‍നിന്നും ആളുകള്‍ എത്താറുണ്ട്. ആചാരാനുഷ്ഠാനങ്ങളുടെയും പരസ്പര സഹവര്‍ത്തിത്വത്തിന്റെയും ഒരു ദേശത്തിന്റെ തന്നെ സന്തോഷത്തിന്റെയും പ്രതീകമാണ് ഈ മഹോത്സവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.