തൃപ്പൂണിത്തുറ: വാര്‍ഡ് മെംബറെ ഒരു സംഘം വീട്ടില്‍ കയറി ആക്രമിച്ചു. ഉദയംപേരൂര്‍ പഞ്ചായത്ത് 19ാം വാര്‍ഡ് മെംബറും മാധ്യമപ്രവര്‍ത്തകനുമായ എം.കെ. അനില്‍ കുമാറിനെയാണ് ഒരു സംഘം വീടുകയറി ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ 11ഓടെ കാറില്‍ വന്ന സംഘം ഗേറ്റ് ചവിട്ടിത്തുറന്ന് അകത്ത് കയറുകയും അനില്‍കുമാറിനെ തള്ളിയിട്ടശേഷം വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം ഇവര്‍ സമീപത്തെ ഹാര്ഡ്വെയര് സ്റ്റോറില്‍ പോയി കത്തി ആവശ്യപ്പെട്ടു. സംശയം തോന്നിയ കടയുടമ കത്തി നല്‍കാതെ ഇവരെ പറഞ്ഞുവിടുകയുമാണ് ഉണ്ടായതെന്നും സംഭവത്തിന് പിന്നില്‍ ലഹരി മാഫിയയാണെന്നും അനില്‍കുമാര്‍ ആരോപിച്ചു. എം.എല്‍.എ റോഡ്, ഓട്ടോളി ലക്ഷം വീട് കോളനി പരിസരം, എന്നിവിടങ്ങളില്‍ വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ട്. ഇവിടങ്ങളില്‍ നിരന്തരം പൊലീസ് പരിശോധന നടക്കുന്നത് കൗണ്‍സിലറുടെ പരാതിയില്‍ ആണെന്ന സംശയത്തെതുടര്‍ന്നാണ് ഇവര്‍ ആക്രമണം നടത്തിയതെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഉദയംപേരൂര്‍ ഓട്ടോളി ലക്ഷം വീട് കോളനിയില്‍ കുട്ടാപ്പു, വിനോദ് എന്നിവര്‍ക്കെതിരെ ഉദയംപേരൂര്‍ പൊലീസില്‍ പരാതി നല്‍കിയതിൻെറ അടിസ്ഥാനത്തില്‍ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.