നവ വിദ്യാഭ്യാസ നയത്തില്‍ വിദ്യാർഥികള്‍ വിജ്ഞാനത്തി‍െൻറ ഉറവിടങ്ങളാകുന്നു -മന്ത്രി വി. ശിവന്‍കുട്ടി

നവ വിദ്യാഭ്യാസ നയത്തില്‍ വിദ്യാർഥികള്‍ വിജ്ഞാനത്തി‍ൻെറ ഉറവിടങ്ങളാകുന്നു -മന്ത്രി വി. ശിവന്‍കുട്ടി കളമശ്ശേരി: നവ വിദ്യാഭ്യാസ രീതികളില്‍ വിദ്യാർഥികള്‍ വിജ്ഞാനത്തി‍ൻെറ ഉറവിടങ്ങളായി മാറുന്നെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന സര്‍ക്കാറി‍ൻെറ 100ദിന പരിപാടിയുടെ ഭാഗമായി കുസാറ്റിൽ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനല്‍ ടെക്‌നോളജി(എസ്‌.ഐ.ടി) സംഘടിപ്പിക്കുന്ന നവ സാങ്കേതിക പരിശീലന പരിപാടി 'ടെക് ടാലന്റി'‍ൻെറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികള്‍ വിജ്ഞാനത്തിന്റെ ഉറവിടങ്ങളായി മാറുമ്പോള്‍ അധ്യാപകരുടെ നിലവാരവും അത്തരത്തില്‍ ഉയരണമെന്നും അതിന്​ അധ്യാപകര്‍ക്ക് പരിശീലനത്തിനുശേഷം പരീക്ഷ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വി.സി ഡോ. കെ.എന്‍. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. എസ്‌.ഐ.ടി ഡയറക്ടര്‍ ബി. അബുരാജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, ആർ.ഡി.ഡി ശകുന്തള, എ.യു.സി.എന്‍.ഡി ഡയറക്ടര്‍ പ്രഫ. ഹണി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.