കൊച്ചി: എറണാകുളം പാർലമെന്‍റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ 'സാന്ത്വനം' സംഘടിപ്പിക്കും. ഈ മാസം 15, 16, 17, 18 തീയതികളിൽ മണ്ഡലത്തെ നാല് മേഖലകളായി തിരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് എം.പി അറിയിച്ചു. 15ന് പറവൂർ വ്യാപരഭവൻ ഹാൾ, 16ന് നായരമ്പലം മാനാട്ട്പറമ്പ് തിരുഹൃദയ ദേവാലയ ഹാൾ, 17ന് പള്ളുരുത്തി ഇ.കെ. നാരായണൻ സ്ക്വയർ, 18ന് കാക്കനാട്ടുള്ള തൃക്കാക്കര മുനിസിപ്പൽ കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പ്. എല്ലാ ക്യാമ്പും രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയാണ്. കേന്ദ്ര സർക്കാറിൻെറ എ.ഡി.ഐ.പി സ്കീം പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ല ഭരണകൂടവും സംസ്ഥാന സാമൂഹികനീതി വകുപ്പും പദ്ധതിക്ക് നേതൃത്വം നൽകും. 40 ശതമാനം ഡിസെബിലിറ്റി കാണിക്കുന്ന മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് പകർപ്പ് കൊണ്ടുവരണം. വരുമാന സർട്ടിഫിക്കറ്റോ ബി.പി.എൽ കാർഡോ, എം.ജി.എൻ.ആർ.ഇ.ജി.എ കാർഡ്, ഡിസെബിലിറ്റി പെൻഷൻ കാർഡ് തുടങ്ങിയവയോ അഡ്രസ്സ് പ്രൂഫിനായി ആധാർ കാർഡ്, വോട്ടർ ഐ.ഡി, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയും (രേഖയും പകർപ്പും) രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.