കുന്നുകര പഞ്ചായത്ത് ബജറ്റ് പാർപ്പിടത്തിനും യുവജന ക്ഷേമത്തിനും മുൻതൂക്കം

കുന്നുകര: പഞ്ചായത്തിൽ കാർഷിക വികസനത്തിനും പാർപ്പിടം, യുവജന ക്ഷേമത്തിനും മുൻതൂക്കം നൽകി 30.91 കോടി വരവും 30.50 കോടി ചെലവും 40.45 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.എ. അബ്ദുൽ ജബ്ബാർ അവതരിപ്പിച്ചു. നെൽകൃഷി വികസനം, ലൈഫ് ഭവനപദ്ധതി, ഹരിത തീരം ഇക്കോ ടൂറിസം, കായിക മേഖലയിൽ ഗ്രീൻ ടർഫ്, ആരോഗ്യ മേഖലയിൽ ഏർലി ഡിറ്റക്​ഷൻ സെന്‍റർ, പ്രതിരോധ പ്രവർത്തനങ്ങൾ, അംഗൻവാടി പോഷകാഹാരം എന്നിവക്കും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ സമഗ്ര കാർഷിക വികസനം മുൻനിർത്തി 70 ലക്ഷമാണ് വകയിരുത്തിയത്. ലൈഫ് ഭവനപദ്ധതിയിൽ 52കുടുംബങ്ങൾക്ക് മാതൃക വില്ലകൾ നിർമിക്കുന്നതും ബജറ്റ് ലക്ഷ്യം വെക്കുന്നു. പ്രസിഡന്‍റ്​ സൈന ബാബു അധ്യക്ഷത വഹിച്ചു. EA ANKA 1 BUDJUT ചെങ്ങമനാട് പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് ഷാജൻ എബ്രഹാം വാർഷിക ബജറ്റ് അവതരിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.