കാർഷിക പാരമ്പര്യം വീണ്ടെടുത്ത് കടുങ്ങല്ലൂർ പഞ്ചായത്ത്

കടുങ്ങല്ലൂർ: ഇടക്കാലത്ത് നഷ്ടമായ . ജില്ലയിൽ വ്യാപകമായി നെൽകൃഷിയുണ്ടായിരുന്ന പ്രദേശങ്ങളിലൊന്നായിരുന്നു ഇവിടം. ഇഷ്ടികക്കളങ്ങളുടെ കടന്നുകയറ്റത്തോടെയാണ് നെൽകൃഷി കുറഞ്ഞത്. വിശാലമായ പാടശേഖരങ്ങൾ പലതും ഇഷ്ടികക്കളങ്ങളായി മാറ്റപ്പെട്ടു. ഇതോടെ സമീപത്തെ പാടങ്ങളിൽപോലും കൃഷിയില്ലാതായി. അവശേഷിച്ച കൃഷിക്ക് അശാസ്ത്രീയ കൃഷിരീതികൾ തിരിച്ചടിയായി. തൊഴിലാളികളുടെ ദൗര്‍ലഭ്യവും കൂലിവര്‍ധനയും കൂടിയായതോടെ നെല്‍കൃഷി പഞ്ചായത്തില്‍ നാമമാത്രമായി. നിലവിലെ പഞ്ചായത്ത് ഭരണസമിതി കാർഷിക പാരമ്പര്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് മുൻഗണന നൽകിയിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി തരിശുകിടന്ന എടയാറ്റുചാല്‍, പടിഞ്ഞാറേ കടുങ്ങല്ലൂര്‍ മുണ്ടോപ്പാടം, കിഴക്കേ കടുങ്ങല്ലൂര്‍ കടങ്ങുചാല്‍, ഏലപ്പാടം, മുപ്പത്തടം കാച്ചപ്പിള്ളിചാല്‍ തുടങ്ങിയ പാടശേഖരങ്ങളിൽ കൃഷി ആരംഭിച്ചു. ഇതടക്കം ഈ വര്‍ഷം 450 ഏക്കറിലാണ് നെല്‍കൃഷി ചെയ്തത്. കിഴക്കേ കടുങ്ങല്ലൂര്‍ മുണ്ടക്കാലി പാടശേഖരത്തിലെ നെല്‍കൃഷി വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ്​ സുരേഷ് മുട്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എ. അബൂബക്കര്‍, വാര്‍ഡ് അംഗം ആര്‍. ശ്രീരാജ്, കൃഷി ഓഫിസര്‍ നൗമ നൗഷാദലി, പാടശേഖരസമിതി ഭാരവാഹികളായ എം.പി. ഉദയന്‍, കെ.വി. തേവന്‍, കെ. കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്യാപ്‌ഷൻ ea yas2 vilavedup കിഴക്കേ കടുങ്ങല്ലൂര്‍ മുണ്ടക്കാലി പാടശേഖരത്തിലെ നെല്‍കൃഷി വിളവെടുപ്പ് നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.