പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ വിലാപയാത്ര

കറുകുറ്റി: പഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മിക്കാത്തതില്‍ പട്ടികജാതി ക്ഷേമസമിതി, കെ.എസ്.കെ.ടി.യു എന്നിവരുടെ നേതൃത്വത്തില്‍ ശവമഞ്ചവുമായി പ്രതീകാത്മക പ്രതിഷേധ വിലാപയാത്ര സംഘടിപ്പിച്ചു. 2005-2010 കാലഘട്ടത്തില്‍ അന്നത്തെ ഇടതുഭരണസമിതി ഒന്നാം വാര്‍ഡ് പാവട്ടാട്ടുകുന്നില്‍ സ്ഥലം അളന്നുതിരിച്ച് ആധുനിക രീതിയില്‍ ശ്മശാനം നിര്‍മിക്കാന്‍ പദ്ധതി ആവിഷ്കരിച്ചതായും പിന്നീട് വന്ന കോണ്‍ഗ്രസ് ഭരണസമിതികള്‍ പദ്ധതി അട്ടിമറിച്ചെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. സി.പി.എം കറുകുറ്റി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.കെ. ഗോപി ഉദ്ഘാടനം ചെയ്തു. കെ.ആര്‍. ബാബു, കെ.കെ. വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.