കനാല്‍ ബണ്ട് റോഡ്​ നിര്‍മാണം ആരംഭിച്ചു

കാലടി: പഞ്ചായത്തില്‍ യൂനിവേഴ്‌സിറ്റി-കനാല്‍ ബണ്ട് റോഡി‍ൻെറ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എ ഫണ്ടില്‍നിന്ന്​ 25 ലക്ഷം രൂപ അനുവദിച്ച് ടൈല്‍ വിരിച്ചാണ് നിര്‍മിക്കുന്നത്. റോഡ് സഞ്ചാരയോഗ്യമാകുന്നതോടുകൂടി കാലടി ടൗണിലെ ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ പരിഹാരമാകും. ചിത്രം: കാലടി പഞ്ചായത്തില്‍ യൂനിവേഴ്‌സിറ്റി-കനാല്‍ ബണ്ട് റോഡി‍ൻെറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.