സമരജാഥ ഇന്നും നാളെയും ജില്ലയിൽ

കൊച്ചി: സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സംസ്ഥാന സമരജാഥ വെള്ളി, ശനി ദിവസങ്ങളിൽ ജില്ലയിൽ പര്യടനം നടത്തും. വെള്ളിയാഴ്ച രാവിലെ എട്ടിന്​ പുളിയനത്തുനിന്ന് ആരംഭിച്ച് ഒമ്പതിന്​ അങ്കമാലി, 10.30ന്​ നെടുവന്നൂർ, ഉച്ചക്ക്​ രണ്ടിന് കുട്ടമശ്ശേരി, മൂന്നിന് ആലുവ എന്നിവിടങ്ങൾ പിന്നിട്ട് അഞ്ചിന് പൂക്കാട്ടുപടിയിൽ സമാപിക്കും. ജില്ലയിലെ ഉദ്ഘാടനം അങ്കമാലിയിൽ ബെന്നി ബഹനാൻ എം.പി നിർവഹിക്കും. ജനകീയ സമിതി ചെയർമാൻ എം.പി. ബാബുരാജ് (ജാഥ ക്യാപ്റ്റൻ), ജനറൽ കൺവീനർ എസ്. രാജീവൻ(വൈസ്‌ ക്യാപ്റ്റൻ), വൈസ്‌ ചെയർമാൻ ടി.ടി. ഇസ്മായീൽ (മാനേജർ) എന്നിവരാണ് ജാഥ നയിക്കുന്നത്. വിവിധയിടങ്ങളിൽ നഗരസഭ അധ്യക്ഷർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹികസംഘടന ഭാരവാഹികൾ തുടങ്ങി പ്രമുഖർ സമരജാഥക്ക് നേതൃത്വം നൽകുമെന്ന് കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമര ഐക്യദാർഢ്യ സമിതി ജില്ല കോഓഡിനേറ്റർ കെ.പി. സാൽവിൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.