ഒന്നരവയസ്സുകാരിയുടെ കൊലപാതകം: ജോൺ ബിനോയിയെ ഇന്ന്‌ കസ്‌റ്റഡിയിൽ വാങ്ങും

കൊച്ചി: ഹോട്ടൽ മുറിയിൽ ഒന്നരവയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിലെ പ്രതി ജോൺ ബിനോയ്‌ ഡിക്രൂസിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പൊലീസ്‌ വെള്ളിയാഴ്‌ച കോടതിയിൽ അപേക്ഷ നൽകും. കുട്ടിയെ കൊന്ന കേസിൽ അറസ്‌റ്റിലായ ജോൺ ബിനോയ്‌ ഡിക്രൂസിനെ ബുധനാഴ്ച റിമാൻഡ്​ ചെയ്​തിരുന്നു. കസ്റ്റഡിയിൽ ലഭിച്ചശേഷം ജോൺ ബിനോയി​യെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്‌ പൊലീസ്‌. കൊലപാതകം നടന്ന കലൂരിലെ സ്വകാര്യ ഹോട്ടലിലെത്തിച്ച്​ വിശദമായി തെളിവെടുക്കും. കുട്ടിയുടെ അച്ഛൻ സജീവിന്‍റെ മാതാവ്​ സിപ്‌സിയോടുള്ള വൈരാഗ്യത്തിലാണ്​ ആൺ സുഹൃത്തായ ജോൺ ബിനോയ്‌ നോറ മരിയയെ കൊലപ്പെടുത്തിയത്​. കൊല​ക്കുറ്റത്തിന്​ അറസ്​റ്റിലായ ജോണിനും നോറയുടെ അച്ഛൻ സജീവ്​, അമ്മൂമ്മ സിപ്സി എന്നിവർക്കുമെതിരെ ജുവനൈൽ ജസ്‌റ്റിസ്‌ പ്രകാരം കേസെടുക്കുന്നതിനെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്​. കുട്ടിയുടെ സംരക്ഷണത്തിലുണ്ടായ വീഴ്ചകൾ പരിശോധിച്ചായിരിക്കും കൂടുതൽ നടപടികളിലേക്ക്​ നീങ്ങുക. കൊലപാതകത്തിൽ സിപ്സിക്ക്​ പങ്കില്ലെന്നാണ്​ ​പ്രാഥമിക വിലയിരുത്തലെങ്കിലും കൂടുതൽ അന്വേഷണം നടത്താനും പൊലീസ്​ ആലോചിക്കുന്നുണ്ട്​. അഞ്ച്​ വയസ്സുകാരനും മരിച്ച നോറയും മുമ്പും ജോണിൽനിന്നോ മറ്റ്​ അക്രമങ്ങളോ മർദനങ്ങളോ ഏറ്റിട്ടുണ്ടോ എന്നും പൊലീസ്​ അന്വേഷിക്കും. കുട്ടിയുടെ മാതാവ്​ ഡിക്‌സിയിൽനിന്ന്​ വിവരങ്ങൾ ശേഖരിക്കാനും പൊലീസ്​ തീരുമാനിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.