സംരംഭകര്‍ക്ക്​ ക്ലബ് രൂപവത്​കരിക്കാനൊരുങ്ങി തൃപ്പൂണിത്തുറ നഗരസഭ

(പടം) തൃപ്പൂണിത്തുറ: നഗരസഭയുടെ നേതൃത്വത്തില്‍ സംരംഭകര്‍ക്ക്​ ക്ലബ്​ രൂപവത്​കരിക്കുന്നു. നഗരസഭ അതിര്‍ത്തിയില്‍ താമസിക്കുന്ന തൊഴില്‍സംരംഭകരും പുതിയ തൊഴിലന്വേഷകരുമായ വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് സംരംഭക ക്ലബ് രൂപവത്​കരണം. വ്യവസായ, തൊഴില്‍ വകുപ്പ്, നഗരസഭ എന്നിവയുടെ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് സംരംഭക ക്ലബിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. തൊഴില്‍ സംരംഭക ക്ലബിന്റെയും സെമിനാറിന്റെയും ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സൻ രമ സന്തോഷ് നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.കെ. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. EC-TPRA-4 Club തൊഴില്‍സംരംഭക ക്ലബിന്റെയും സെമിനാറിന്റെയും ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സൻ രമ സന്തോഷ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.