അങ്കമാലി: ചാനലുകളില്‍ അഭിമുഖം നല്‍കിയതിനെതിരെ ഡിക്സിയെ വീട്ടിലെത്തി ആക്രമിക്കാനുള്ള സജീവിന്‍റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഒന്നര വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് കുഞ്ഞിന്‍റെ മാതാവ് ഡിക്സി വീട്ടിലെത്തിയ ചാനലുകാരുമായി പ്രതികരിച്ചത്. ഭര്‍ത്താവ് സജീവും അദ്ദേഹത്തിന്‍റെ മാതാവ് സിപ്സിയും കുഞ്ഞിന്‍റെ കൊലപാതകത്തില്‍ ഉത്തരവാദികളാണെന്നും മറ്റും കുറ്റപ്പെടുത്തിയിരുന്നു. ഇതില്‍ ക്ഷുഭിതനായാണ് സംസ്കാര ചടങ്ങ് കഴിഞ്ഞയുടന്‍ സജീവ് കറുകുറ്റി കേബിള്‍ നഗറിലുള്ള ഡിക്സിയുടെ വീട്ടിലെത്തുകയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്തത്. നാട്ടുകാര്‍ സജീവിനെ തടഞ്ഞുവെച്ചപ്പോഴേക്കും പൊലീസും സ്ഥലത്തെത്തി. പൊതുസ്ഥലത്ത് ബഹളവും പ്രശ്നവുമുണ്ടാക്കിയതിന് സജീവിനെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.