ആലുവ: 40 ശതമാനം വരെ സബ്സിഡിയിൽ പുരപ്പുറ സൗരോർജ നിലയം സ്ഥാപിക്കാൻ ഗാർഹിക ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്ന സൗര പദ്ധതിയുടെ ഭാഗമാകാൻ അവസരമൊരുക്കി കെ.എസ്.ഇ.ബി. ആലുവ വെസ്റ്റ് സെക്ഷനിലെ ഗാർഹിക ഉപഭോക്താക്കൾക്ക് സൗര സബ്സിഡി സ്കീമിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്താം. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിലാണ് രജിസ്ട്രേഷൻ. കൺസ്യൂമർ നമ്പർ, കെ.എസ്.ഇ.ബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ എന്നിവ സഹിതം എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.