കടുങ്ങല്ലൂർ: വനിത ദിനത്തോടനുബന്ധിച്ച് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ . ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. വാർഡിലെ ആദ്യകാല അംഗൻവാടി ടീച്ചർ സരസ്വതിയമ്മ, എഴുത്തുകാരിയും ലൈബ്രറേറിയനുമായ ബിനിത സെയ്ൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വാർഡ് അംഗം താരാനാഥ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ ട്രീസ മോളി മുഖ്യപ്രഭാഷണം നടത്തി. എ.ഡി.എസ് ചെയർപേഴ്സൻ സുമി അൻസാർ, വാർഡ് വികസന കൺവീനർ എ.ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.