ജമ്മു-കശ്മീരിൽ നാല് ലഷ്കർ ഭീകരർ അറസ്റ്റിൽ

ശ്രീനഗർ: ജമ്മു-കശ്മീരിലെ ബാരമുള്ള, പുൽവാമ ജില്ലകളിൽനിന്നായി നാല് ലഷ്കർ ഇ ത്വയ്ബ ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സോപോറിലെ റാഫിയബാദിനടുത്തുള്ള നദിഹാൽ മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ചെക് സേരി പതാൻ സ്വദേശി ഫിർദൗസ് അഹമ്മദ് വാനി, വാഗം സ്വദേശി അമീർ നസീർ ഹസർ, പുൽവാമയിലെ ചിനാർ ഭാഗ് സ്വദേശികളായ സുഹൈൽ അഹമ്മദ് ഭട്ട്, നാസർ ഹുസൈൻ എന്നിവരാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു. ഫിർദൗസ് അഹമ്മദിൽനിന്ന് എ.കെ-56 തോക്കും 30 വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. മറ്റ് മൂന്ന് പേരിൽനിന്നായി എ.കെ-47 തോക്കും 13 വെടിയുണ്ടകളും ഒരു ഗ്രനേഡും നിരവധി രാജ്യവിരുദ്ധ ലേഖനങ്ങളും പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.