ഖാദി വിപണന മേള

വൈപ്പിന്‍:പള്ളിപ്പുറം സർവിസ് സഹകരണ ബാങ്ക് ഹെഡ് ഓഫിസില്‍ ആരംഭിച്ച ഖാദി വിപണനമേള ജില്ല പഞ്ചായത്ത് അംഗം എം.ബി ഷൈനി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍ അധ്യക്ഷത വഹിച്ചു.ബാങ്ക് അസി.സെക്രട്ടറി കെ.ബി. ലിസിക്ക് വസ്ത്രങ്ങള്‍ നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയന്‍ ആദ്യ വിൽപന നിര്‍വഹിച്ചു.ഖാദി വി.ഐ.ഒ ലതീഷ്,ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി.എബ്രഹാം,സെക്രട്ടറി കെ.എസ്.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സമാപനസമ്മേളനം 15 ന് വൈകീട്ട് 3.30 ന് ഖാദി ബോര്‍ഡ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. മേളയില്‍ ഖാദിവസ്ത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 30 ശതമാനം റിബേറ്റിന് പുറമെ ബാങ്ക് അംഗങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് കൂടി നല്‍കും.അംഗങ്ങളുടെ കുടുംബത്തിന് 3000 രൂപയുടെ വസ്ത്രം വാങ്ങുന്നതിനാണ് ഡിസ്‌ക്കൗണ്ട് നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.