വനിത ദിനത്തില്‍ ''വിശ്രമകേന്ദ്രം'' തുറന്നുകൊടുത്തു

പെരുമ്പാവൂര്‍: മുടിക്കല്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ വിദ്യാര്‍ഥിനികള്‍ക്കായി പണികഴിപ്പിച്ച ''വിശ്രമകേന്ദ്രം'' വനിത ദിനത്തില്‍ തുറന്നു കൊടുത്തു. ജില്ല പഞ്ചായത്ത് അംഗം സനിത റഹീം ഉദ്ഘാടനം ചെയ്​തു. ജില്ല പഞ്ചായത്തില്‍നിന്നും അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് കേന്ദ്രം തുറന്നത്. വാഴക്കുളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എം. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ സി.പി. സുബൈറുദ്ദീന്‍ ചെന്താര, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എം.എ. മുഹമ്മദ് കുഞ്ഞാമി, ഷുക്കൂര്‍ പാലത്തിങ്ങല്‍, സലീം പുത്തുക്കാടന്‍, ഹംസ പറയന്‍കുടി, ബഷീര്‍ കുടിലുങ്ങല്‍, അബ്ബാസ്, അനീഷ് മുഹമ്മദ്, അന്‍സാര്‍, നിഷാദ് പാലത്തിങ്ങല്‍ ,പ്രിന്‍സിപ്പല്‍ പി.എസ്. ബിജു, ഹൈസ്‌കൂള്‍ എച്ച്.എം. മിനി ടീച്ചര്‍, പി.ടി.എ. പ്രസിഡന്റ് ഷംല ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.