ശിഹാബ് തങ്ങളുടെ വിയോഗം തീരാ നഷ്ടം-എല്‍ദോസ് കുന്നപ്പിള്ളി

പെരുമ്പാവൂര്‍: സൗമ്യ പ്രതികരണത്തിലൂടെ കേരള രാഷ്ട്രീയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം തീരാ നഷ്ടമാണെന്ന് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. പെരുമ്പാവൂര്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ യാത്രി നിവാസില്‍ സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ടൗണ്‍ ജുമാമസ്ജിദ് ഇമാം ഇസ്മായില്‍ ഫൈസി വണ്ണപ്പുറം മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എന്‍.സി. മോഹനന്‍, ബാബു ജോസഫ്, കെ.പി. റെജിമോന്‍, ജോസ് നെറ്റിക്കാടന്‍, ഫാ. പീറ്റര്‍ വേലംപറമ്പില്‍ കോര്‍ എപ്പിസ്‌കോപ്പ, ശിഹാബ് വല്ലം, സണ്ണി തുരുത്തിയില്‍, അനില്‍കുമാര്‍, പി.എ. സിദ്ദീഖ്, സുബൈര്‍ വെട്ടിയാനിക്കല്‍, എം.പി. അബ്ദുല്‍ ഖാദര്‍, സി.എ. സുലൈമാന്‍, എം.യു. ഇബ്രാഹിം, എസ്. ഷറഫ്, സുബൈര്‍ ഓണമ്പിള്ളി, ഇ.എസ്​. സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.