കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു

കോട്ടയം: അമിതവേഗത്തിലെത്തിയ . സൗത്ത് പാമ്പാടി വെള്ളറമറ്റത്തിൽ വി.കെ. രാജപ്പൻ (കുഞ്ഞ് -68) ആണ്​ മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് പാമ്പാടി ആലാംപള്ളി കവലക്ക്​ സമീപമാണ്​ അപകടം. ഗുരുതര പരിക്കേറ്റ രാജപ്പനെ പാമ്പാടി താലൂക്ക്​ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെ.എസ്.ഇ.ബി ഇലക്കൊടിഞ്ഞി സബ് സ്‌റ്റേഷൻ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ലിന്‍റോ എബ്രഹാമിന്‍റെ കാറാണ് അപകടത്തിനിടയാക്കിയത്. രാജപ്പനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയി. പാമ്പാടി പൊലീസ് നടത്തിയ അന്വേഷണത്തിൽ കാർ കസ്റ്റഡിയിൽ എടുത്തു. ഭാര്യ: പ്രസന്നകുമാരി. മക്കൾ: അശ്വതി ദാസ് (റിലയൻസ് ഹോസ്പിറ്റൽ, മുംബൈ), അതുൽ. മരുമകൻ: നിധീഷ്. സംസ്‌കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.