ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ചുവീണ അധ്യാപകൻ ബസ്​ കയറി മരിച്ചു

കൊടുമൺ: ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ അധ്യാപകൻ കെ.എസ്.ആർ.ടി.സി ബസ്​ കയറി മരിച്ചു. ശാസ്താംകോട്ട ഭരണിക്കാവ് മുതുപിലാക്കോട് പടിഞ്ഞാറ് മെഴുവേലിൽ പുത്തൻവീട്ടിൽ ഷിബു കെ. ഉമ്മനാണ്​ (50) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറിന് തട്ട പെട്രോൾ പമ്പിന് സമീപമാണ്​ അപകടം. ബസ് പത്തനംതിട്ടയിൽനിന്ന്​ അടൂരിലേക്ക് വരികയായിരുന്നു. ഷിബു ബൈക്കിൽ അടൂരിൽ നിന്നും തുമ്പമണ്ണിലേക്ക് പോകവെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച്‌ തെറിച്ച് റോഡിൽ വീണു. ബസിന്‍റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഭരണിക്കാവ് ജെ.എം.എച്ച്.എസ് അധ്യാപകനാണ് ഷിബു. ഭാര്യ: ലീന (അധ്യാപിക). മക്കൾ: നോയൽ, നീയ എം. ഷിബു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.