കൊച്ചി: സ്ത്രീകൾക്ക് നിർഭയമായി നഗരത്തിൽ രാത്രികളിൽ ഇറങ്ങാനും കലാപരിപാടികൾ ആസ്വദിക്കാനും വഴിയൊരുക്കി സിറ്റി പൊലീസ്. ഒപ്പം സ്വയം പ്രതിരോധ പാഠങ്ങളും നൽകുന്നുണ്ട്. സിറ്റി പൊലീസ് കമീഷണർ നാഗരാജുവിന്‍റെ നേതൃത്വത്തിലാണ് വേറിട്ട പരിപാടികൾ. വനിത ദിനത്തിൽ രാത്രി ഏഴുമുതൽ പുലർച്ച ഒന്നുവരെ പരിപാടികൾ നീണ്ടു. പച്ചാളം ക്യൂൻസ് വാക്ക് വേ, ഫോർട്ട്കൊച്ചി ബീച്ച്, ഇൻഫോ പാർക്ക്, കൊച്ചി സർവകലാശാല എന്നിവിടങ്ങളിലാണ് പരിപാടികൾ. പൊലീസ് ബാൻഡ് സംഘത്തിന്‍റെ കലാപ്രകടനങ്ങൾ, സ്റ്റേജ് പരിപാടികൾ, പ്രദർശനങ്ങൾ, സ്വയം പ്രതിരോധ ക്ലാസുകൾ, ടാബ്ലോകൾ, വനിത കിയോസ്കുകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിലും പരിപാടികൾ തുടരുമെന്നും സ്ത്രീകളുടെ പങ്കാളിത്തം കൂടുതലായി വേണമെന്നും കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.