ഹാൾമാർക്കിങ്​ നിരക്ക്​ വർധന പിൻവലിക്കണം -സ്വർണ വ്യാപാരികൾ

കൊച്ചി: സ്വർണത്തിന്‍റെ പരിശുദ്ധി രേഖപ്പെടുത്തുന്ന ഹാൾമാർക്കിങ്​ നിരക്ക്​ 35 രൂപയിൽനിന്ന് 45 ആയി വർധിപ്പിച്ചത് പിൻവലിക്കണമെന്ന്​ ഓൾ കേരള ഗോൾഡ് ആൻഡ്​ സിൽവർ മർച്ചന്‍റ്​സ്​ അസോസിയേഷൻ. കുറഞ്ഞ നിരക്കിൽ ഹാൾമാർക്ക് ചെയ്തുനൽകാൻ ഇന്ത്യയിലുടനീളം ഹാൾമാർക്കിങ്​, അസെയ്യിങ്​ സെന്‍ററുകൾ തുറക്കാൻ സംഘടനകൾ തന്നെ തയാറായി വരുമ്പോൾ നിരക്ക് വർധിപ്പിച്ചത് അംഗീകരിക്കാൻ കഴിയില്ല. ഹാൾമാർക്കിങ്​ നിർബന്ധമല്ലാത്തപ്പോൾ നിരക്ക് 25 രൂപയായിരുന്നു. ഇപ്പോൾ നിർബന്ധമായതിനാൽ, കോടിക്കണക്കിന് സ്വർണാഭരണങ്ങൾ ഹാൾ മാർക്ക് ചെയ്യുന്നതുകൊണ്ട് എണ്ണം ഗണ്യമായി വർധിച്ചു. അതിനാൽ നിരക്ക് കുറക്കണമെന്ന ആവശ്യമുയർന്ന സാഹചര്യത്തിലാണ്, ഇത് 30 ശതമാനം വർധിപ്പിച്ചത്. ഇത് നീതിയുക്തമല്ലെന്ന്​ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുന്നാസർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.