കെ-റെയിൽവിരുദ്ധ സമരം ശക്തമാക്കും -​ബി.ജെ.പി

ആലപ്പുഴ: കെ-റെയിൽവിരുദ്ധ സമരം ശക്തമാക്കുമെന്ന്​ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ. ഈ മാസം ഒമ്പതിന്​ എറണാകുളത്ത്​ മെട്രോമാൻ ഇ. ശ്രീധരന്‍റെ നേതൃത്വത്തിൽ ബഹുജന കൺവെൻഷൻ നടത്തും. പിന്നാലെ കെ-റെയിൽ കടന്നു​പോകുന്ന സ്ഥലങ്ങളിൽ ബി.ജെ.പി ജില്ല പ്രസിഡന്‍റുമാരുടെ നേതൃത്വത്തിൽ പദയാത്ര നടത്തി ജനങ്ങളുടെ പ്രതിഷേധമറിയിക്കുമെന്നും സുരേ​ന്ദ്രൻ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. കെ-റെയിൽ വിരുദ്ധസമരത്തെ പൊലീസിനെ ഉപയോഗിച്ച്​ അടിച്ചമർത്താനുള്ള പിണറായി വിജയന്‍റെ വ്യാമോഹം നടക്കില്ല. സ്ത്രീകളെ കള്ളക്കേസിൽ കുടുക്കി അറസ്​റ്റ്​ ചെയ്ത്​ ജാമ്യമില്ലാവകുപ്പ്​ ചുമത്തി റിമാൻഡ്​ ചെയ്യുന്നത്​ പ്രാകൃത നടപടിയാണ്​. കേന്ദ്രസർക്കാറിന്‍റെ ഫണ്ട്​ ഫലപ്രദമായി ഉപയോഗിക്കാതെ അപ്രായോഗികമായ കോടികളുടെ അഴിമതിയുള്ള കെ-റെയിലിന്​ പിന്നാലെയാണ്​ സർക്കാർ പോകുന്നത്​. സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച വികസനരേഖ ആശയപാപ്പരത്തമാണ്​. മോഡി സർക്കാറിന്‍റെ വികസനനയം ശരിയാണെന്ന്​ പിണറായി വിജയൻ തുറന്നുപറയണം. സംസ്ഥാനത്ത്​​സമ്പൂർണമായി ക്രമസമാധാനില തകർന്നതിനാൽ പിണറായി ആഭ്യന്തര വകുപ്പ്​ ഒഴിഞ്ഞ്​ മറ്റാരെയെങ്കിലും ഏൽപിക്കണം. ഡി.ജി.പിയുടെ പേരിൽപോലും തട്ടിപ്പും മാഫിയപ്രവർത്തനവും നടത്തുന്ന സ്ഥിതിയാണെന്നും സുരേന്ദ്രൻ ​ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.