ചെങ്ങമനാട്: നെടുമ്പാശ്ശേരി ഫാര്‍മേഴ്സ് സെന്‍റര്‍ നേതൃത്വത്തില്‍ മാതൃക കര്‍ഷകരെ കര്‍ഷക മിത്ര അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. കെ.എ.വറീത് കോട്ടക്കല്‍, പി.ഒ.ബേബി, കെ.വി.കുഞ്ഞപ്പന്‍, പി.സി. ഇട്ടീര എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി.പ്രദീഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്‍റ് എ. വി. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.വി. കുഞ്ഞ്, എസ്. വി.ജയദേവന്‍, സെബ മുഹമ്മദലി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശ്ശേരി മേഖല പ്രസിഡന്‍റ് സി. പി. തരിയന്‍, ആലുവ മേഖല പ്രസിഡന്‍റ് ഷഫീഖ് ആത്രപ്പള്ളി, ജീജി എളവൂര്‍, കെ.ബി.സജി, ഷാജു സെബാസ്റ്റ്യന്‍, ടി.എസ്. ബാലചന്ദ്രന്‍, പി.കെ. എസ്തോസ്, ഷാജി മത്തേര്‍, വി.എ. ഖാലിദ്, കെ.ജെ. ഫ്രാന്‍സിസ്, പി. പി. ശ്രീവത്സന്‍, സാലു പോള്‍, കെ. ജെ. പോള്‍സണ്‍, ടി.എസ്. മുരളി, പി.ജെ. ജോയി, ഡേവിസ് മൊറേലി, ബൈജു ഇട്ടൂപ്പ്, ഷൈജന്‍. പി. പോള്‍, കെ.ആര്‍.ശരത്, ഷൈബി ബെന്നി, ആനി റപ്പായി, ജിന്നി പ്രിന്‍സ്, ഗിരിജ രഞ്ജന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.